മംഗളൂരു: ധർമസ്ഥല കേസ് എൻ.ഐ.എക്ക് കൈമാറണമെന്ന് ബി.ജെ.പി ആവശ്യം ഉന്നയിക്കുകയും എസ്.ഐ.ടി അന്വേഷണംതന്നെ മതിയെന്ന നിലപാടിൽ കർണാടക സർക്കാർ ഉറച്ചുനിൽക്കുകയും ചെയ്യുന്ന വേളയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) രംഗത്ത്.
വർഗീയ സംഘർഷങ്ങൾ സൃഷ്ടിക്കാൻ സംശയാസ്പദമായ വിദേശ ധനസഹായം ഉപയോഗിച്ചെന്ന ആരോപണമാണ് ഇ.ഡി അന്വേഷിക്കുന്നത്. ദക്ഷിണ കന്നട ജില്ലയിലെ ക്ഷേത്രനഗരത്തിൽ കലാപം സൃഷ്ടിക്കാൻ വിദേശ ഫണ്ട് ഉപയോഗിച്ചതായി ആരോപിക്കപ്പെടുന്ന വ്യക്തികളുടെയും എൻ.ജി.ഒകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെയും രേഖകളിലും ഇടപാടുകളിലും ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) പ്രകാരം അന്വേഷണം നടത്തുകയാണ് ഇ.ഡി ലക്ഷ്യം.
വിദേശ ഫണ്ടിങ് മാനദണ്ഡങ്ങൾ ലംഘിക്കുകയോ ഫണ്ട് ദുരുപയോഗം ചെയ്യുകയോ ചെയ്താൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.