ബംഗളൂരു: രണ്ടു മയക്കുമരുന്ന് കേസുകളിലായി മലയാളിയടക്കം രണ്ടുപേരെ ബംഗളൂരു നഗരത്തിൽനിന്ന് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് പിടികൂടി. ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുത്തു. ഡി.ജെ ഹള്ളി പൊലീസ് സ്റ്റേഷന് പരിധിയില്‍ നടത്തിയ അന്വേഷണത്തിലാണ് മലയാളിയില്‍നിന്ന് 523 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത്.
55 ലക്ഷത്തോളം വില മതിക്കുന്നതാണ് മയക്കുമരുന്ന്. രണ്ടു മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തതായി സിറ്റി പൊലീസ് കമീഷണര്‍ ബി. ദയാനന്ദ പറഞ്ഞു.മറ്റൊരു കേസിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്നയാളിൽനിന്ന് രണ്ടര ലക്ഷത്തോളം വില മതിക്കുന്ന 3.2 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തു. കൂടാതെ, നഗരത്തില്‍ നടത്തിയ വിവിധ അന്വേഷണങ്ങളില്‍ 1500 ട്രമഡോള്‍ ഗുളികകളും 870 സിറിഞ്ചുകളും കണ്ടെത്തിയതായി സി.സി.ബി പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് നടക്കുമെന്നും മയക്കുമരുന്ന് കച്ചവടം നടത്തുന്നവരെയും അവരുടെ കണ്ണികളെയും പിടികൂടുമെന്നും സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.