മംഗളൂരു: സഹ്യാദ്രി കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് മാനേജ്മെന്റിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗം പ്രഫസറും മേധാവിയുമായ ഡോ. മുസ്തഫ ബസ്തിക്കോടിയെ ബെളഗാവിയിലെ വിശ്വേശ്വരയ്യ ടെക്നോളജിക്കൽ യൂനിവേഴ്സിറ്റിയുടെ (വി.ടി.യു) അക്കാദമിക് സെനറ്റ് അംഗമായി നിയമിച്ചു.
സർവകലാശാലയിലെ ഏറ്റവും ഉയർന്ന അക്കാദമിക് സ്ഥാപനമാണ് അക്കാദമിക് സെനറ്റ്. സാങ്കേതിക വിദ്യാഭ്യാസ, ഗവേഷണ മേഖലയിലെ അദ്ദേഹത്തിന്റെ പ്രവർത്തനത്തിനുള്ള അംഗീകാരമായാണ് ഡോ. ബസ്തിക്കോടിയുടെ നിയമനം കണക്കാക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.