ടെക് കമ്പനിയിലെ ഇരട്ടക്കൊല: ജിനെറ്റ് ഉടമ അറസ്റ്റിൽ

ബം​ഗ​ളൂ​രു: എ​യ​റോ​ണി​ക്‌​സ് എം.​ഡി ഫ​നീ​ന്ദ്ര സു​ബ്ര​ഹ്മ​ണ്യ​നെ​യും സി.​ഇ.​ഒ വി​നു കു​മാ​റി​നെ​യും കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ജി​നെ​റ്റ് സ്ഥാ​പ​ക​ൻ അ​രു​ൺ കു​മാ​റി​നെ അ​മൃ​ത​ഹ​ള്ളി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​തോ​ടെ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം നാ​ലാ​യി.കേ​സി​ൽ നേ​രി​ട്ട് പ​ങ്കാ​ളി​ക​ളാ​യ ഫെ​ലി​ക്‌​സ്, വി​ന​യ് റെ​ഡ്ഡി, സ​ന്തോ​ഷ് എ​ന്നി​വ​രെ പൊ​ലീ​സ് സം​ഭ​വ ദി​വ​സം രാ​ത്രി ത​ന്നെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്ന പ്ര​തി​യെ മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ചോ​ദ്യം ചൊ​യ്യ​ലി​നൊ​ടു​വി​ലാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് 36 കാ​ര​നാ​യ ഫ​നീ​ന്ദ്ര​യെ​യും 40 കാ​ര​നാ​യ വി​നു കു​മാ​റി​നെ​യും ഓ​ഫി​സി​ൽ ക​യ​റി സം​ഘം ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ഫ​നീ​ന്ദ്ര​യും വി​നു കു​മാ​റും സ​ഹ​ക​രി​ച്ച് സ്വ​ന്തം ക​മ്പ​നി തു​ട​ങ്ങു​ന്ന​തി​നു​മു​മ്പ് ക​ഴി​ഞ്ഞ വ​ർ​ഷം വ​രെ ജി​നെ​റ്റി​ൽ ജോ​ലി ചെ​യ്തി​രു​ന്നു.ഇ​രു​വ​രും പു​തി​യ ക​മ്പ​നി ആ​രം​ഭി​ച്ച​തോ​ടെ അ​രു​ൺ കു​മാ​റി​ന് വ​ൻ ന​ഷ്ട​മു​ണ്ടാ​യെ​ന്നും ത​ന്റെ ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​രെ പു​തി​യ ക​മ്പ​നി​യി​ലേ​ക്ക് ഫ​നീ​ന്ദ്ര​യും വി​നു​കു​മാ​റും കൊ​ണ്ടു​പോ​യ​തി​ന് അ​രു​ൺ കു​മാ​ർ ഇ​രു​വ​രു​മാ​യി വ​ഴ​ക്കി​ട്ടി​രു​ന്നെ​ന്നു​മാ​ണ് വി​വ​രം.അ​രു​ൺ​കു​മാ​റി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ഫെ​ലി​ക്സി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​ക​ൾ കൊ​ല ന​ട​ത്തി​യ​തെ​ന്നാ​ണ് പൊ​ലീ​സ് ക​രു​തു​ന്ന​ത്.

Tags:    
News Summary - Double murder in tech company: Jinnet owner arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.