ഡി.കെ. ശിവകുമാർ
ബംഗളൂരു: തമിഴ്നാട്ടിലെ ക്ഷേത്രത്തിൽ ഹോമം നടത്തിയത് തന്റെ സംരക്ഷണത്തിനും മനസ്സമാധാനത്തിനും വേണ്ടിയാണെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു.
വ്യാഴാഴ്ച ഉപമുഖ്യമന്ത്രി കുംഭകോണത്തും തമിഴ്നാട്ടിലെ കാഞ്ചീപുരത്തും ക്ഷേത്രങ്ങൾ സന്ദർശിച്ചത് കേന്ദ്രമന്ത്രി കുമാരസ്വാമി വിവാദമാക്കിയതിന് പിന്നാലെയാണ് ശിവകുമാറിന്റെ മറുപടി. ശിവകുമാർ ശത്രുസംഹാരത്തിനായാണ് ഹോമം നടത്തിയതെന്നായിരുന്നു കുമാരസ്വാമിയുടെ ആരോപണം.
‘‘ഞാൻ ദിവസവും പൂജ നടത്തുകയും പതിവായി ഹോമം നടത്തുകയും ചെയ്യുന്ന ഒരാളാണ്. എന്റെ മനസ്സമാധാനത്തിനും സംരക്ഷണത്തിനും വേണ്ടിയാണ് ഞാൻ ഈ ഹോമം നടത്തിയത്’’ -ശിവകുമാർ പറഞ്ഞു.അതിനിടെ മാധ്യമപ്രവർത്തകരെയും തമാശരൂപേണ ശിവകുമാർ ഒന്നു തോണ്ടി.
‘‘നിങ്ങൾ എന്നെക്കുറിച്ച് പുതിയതായ വാർത്തകൾ ചമച്ച് എന്നെ പ്രശ്നത്തിലാക്കുന്നു. മാധ്യമങ്ങളിൽനിന്നുള്ള സംരക്ഷണത്തിനായും ഞാൻ പ്രാർഥിച്ചു’’ -ശിവകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.