ബംഗളൂരു: നമ്മ മെട്രോ ട്രെയിനുകളിൽ വൈകാതെ ഡിജിറ്റൽ പരസ്യങ്ങളും പ്രത്യക്ഷപ്പെടും. ട്രെയിനിന്റെ ബോഗികളുടെ പുറംഭാഗത്ത് ഡിജിറ്റൽ പരസ്യബോർഡുകൾ സ്ഥാപിക്കാൻ ബംഗളൂരു മെട്രോ റെയില്‍ കോർപറേഷന് സ്വകാര്യ കമ്പനികളായ മുദ്ര വെന്‍ച്വേര്‍സ്, ലോകേഷ് ഔട്ട് ഡോര്‍ എന്നിവയുമായി ഏഴു വര്‍ഷത്തെ കരാറില്‍ ഒപ്പിട്ടു.
പര്‍പ്ള്‍, ഗ്രീന്‍ ലൈന്‍ മെട്രോ ട്രെയിനുകളിലാണ് പരസ്യം പതിക്കുക. പര്‍പ്പിള്‍ ലൈനിലെ ട്രെയിനുകളില്‍ മുദ്ര വെന്‍ച്വേര്‍സ്, ഗ്രീന്‍ ലൈനിലെ ട്രെയിനുകളില്‍ ലോകേഷ് ഔട്ട് ഡോര്‍ എന്നിവ പരസ്യ ബോർഡുകൾ ഒരുക്കും. വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി മെട്രോ ട്രെയിനില്‍ മുഴുവനായോ ഭാഗികമായോ പരസ്യം പതിക്കാമെന്നതാണ് ബി.എം.ആർ.സി.എൽ നിലപാട്. ഇതുവഴി പ്രതിവർഷം 25 കോടി വരുമാനം പ്രതീക്ഷിക്കുന്നുണ്ട്.
ലോകോത്തര നിലവാരമുള്ള സേവനമാണ് മെട്രോ ജനങ്ങള്‍ക്ക് നല്‍കുന്നതെന്നും സാമ്പത്തിക സുസ്ഥിരതയും അടിസ്ഥാന സൗകര്യ വികസനവും മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നും ബി.എം.ആര്.സി.എല്‍ എം.ഡി എം. മഹേശ്വര് റാവു പറഞ്ഞു. മുദ്ര വെന്ച്വേര്സുമായി 1.26 കോടിയുടെ കരാറും ലോകേഷ് ഔട്ട് ഡോറുമായി 81.49 ലക്ഷത്തിന്റെ കരാറുമാണ് ഒപ്പിട്ടത്. പരസ്യങ്ങളിലൂടെ 100 കോടി വരുമാനമുണ്ടാക്കാനാണ് മെട്രോ ലക്ഷ്യമിടുന്നത്. തുടക്കത്തില്‍ 10 മെട്രോ ട്രെയിനുകളിലാണ് പരസ്യം പതിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.