മംഗളൂരു: കൂട്ട ശവസംസ്കാരങ്ങൾ സംബന്ധിച്ച ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രൂപവത്കരിച്ച കർണാടക സർക്കാർ തീരുമാനത്തെ ധർമസ്ഥല ക്ഷേത്ര വക്താവ് കെ. പാർശ്വനാഥ് ജെയിൻ സ്വാഗതം ചെയ്തു. ഇത് നല്ല നീക്കമാണെന്ന് അദ്ദേഹം പത്രക്കുറിപ്പിൽ പറഞ്ഞു.
അടുത്ത ദിവസങ്ങളിൽ ഈ വിഷയം ദേശീയതലത്തിൽ വ്യാപകമായ ഊഹാപോഹങ്ങൾക്കും ആശയക്കുഴപ്പത്തിനും കാരണമായിട്ടുണ്ട്. സംഭവത്തിൽ സത്യസന്ധമായ അന്വേഷണം നടത്തണമെന്ന തങ്ങളുടെയും പൊതുജനങ്ങളുടെയും പ്രതീക്ഷകൾ കണക്കിലെടുത്താണ് സംസ്ഥാന സർക്കാർ കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയത്. സർക്കാറിന്റെ ഈ തീരുമാനം ഒരു നല്ല ചുവടുവെപ്പാണ്. സമൂഹത്തിന്റെ ധാർമികതയും വിശ്വാസവും ഉയർത്തിപ്പിടിക്കുന്നതിനുള്ള ഏറ്റവും ശക്തമായ അടിത്തറയാണ് സത്യം. അതിനാൽ എസ്.ഐ.ടി എത്രയും വേഗം സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തി സത്യം പൊതുജനങ്ങൾക്ക് മുന്നിൽ കൊണ്ടുവരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്ന് പത്രക്കുറിപ്പിൽ പറഞ്ഞു.
ധർമസ്ഥലയിൽ നടന്നതായി ആരോപിക്കപ്പെടുന്ന കൊലപാതക പരമ്പരകളും കൂട്ട ശവസംസ്കാരങ്ങളും അന്വേഷിക്കാൻ കർണാടക സർക്കാർ ശനിയാഴ്ച ഡയറക്ടർ ജനറൽ ഓഫ് പൊലീസ്, ഇന്റേണൽ സെക്യൂരിറ്റി ഡിവിഷൻ, സൈബർ കമാൻഡ് എന്നിവരടങ്ങുന്ന പ്രണബ് മൊഹന്തിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രൂപവത്കരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.