ബംഗളൂരു: വിദേശ ഫണ്ട് ഉപയോഗിച്ച് പ്രചാരണം നടത്തിയെന്നാരോപിച്ച് ധർമസ്ഥല ക്ഷേത്രത്തിനും ട്രസ്റ്റികൾക്കുമെതിരെ നാല് വ്യക്തികൾ സമർപ്പിച്ച പരാതിയിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക ഹൈകോടതി സംസ്ഥാന സർക്കാർ, ധർമസ്ഥല കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി), ആദായനികുതി വകുപ്പ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) എന്നിവർക്ക് നോട്ടീസ് അയച്ചു. ബംഗളൂരു നിവാസി തേജസ് എ. ഗൗഡ, ദക്ഷിണ കന്നട ജില്ലയിലെ ബെൽത്തങ്ങാടി താലൂക്കിൽനിന്നുള്ള ധനകീർത്തി അരിഗ, ഭാസ്കർ ബഡേക്കോട്ട്, സുരേന്ദ്ര പ്രഭു എന്നിവരുടെ ഹരജി പരിഗണിച്ചാണ് നടപടി.
വാദം കേൾക്കൽ 16 ലേക്ക് മാറ്റി. ധർമസ്ഥല മഞ്ജുനാഥ സ്വാമി ക്ഷേത്രത്തിനും അതിന്റെ ധർമാധികാരിക്കും കുടുംബാംഗങ്ങൾക്കും അനുബന്ധ സ്ഥാപനങ്ങൾക്കുമെതിരെ പ്രചാരണം നടത്തുന്നതിന് വിദേശ ഏജൻസികളുമായി സഹകരിച്ച് ധനസഹായം സ്വീകരിച്ചതായി ആരോപിച്ച് ആക്ടിവിസ്റ്റുകളായ മഹേഷ് ഷെട്ടി തിമറോഡി, ഗിരീഷ് മട്ടന്നവർ എന്നിവർക്കും നിരവധി യൂട്യൂബർമാർക്കും എതിരെ നടപടിയെടുക്കണമെന്നാണ് ഹരജിക്കാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.