എൻ.എസ്.എസ് കർണാടക ബേഗൂർ റോഡ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന
ധനുമാസ തിരുവാതിര ആഘോഷത്തിൽനിന്ന്
ബംഗളൂരു: എൻ.എസ്.എസ് കർണാടക ആർ.ടി നഗർ കരയോഗം സ്ത്രീ ശക്തിയുടെ ആഭിമുഖ്യത്തിൽ ധനുമാസ തിരുവാതിര ആഘോഷിച്ചു.
ജനറൽ സെക്രട്ടറി പി.എം. ശശീന്ദ്രൻ, വൈസ് ചെയർമാൻ ബിനോയ് എസ്. നായർ, ഓർഗനൈസിങ് സെക്രട്ടറി എം.ഡി. വിശ്വനാഥൻ നായർ, മുൻ ചെയർമാന്മാരായ യു. ഹരിദാസ്, ആർ. വിജയൻ നായർ, കരയോഗാധ്യക്ഷൻ എൻ. വിജയ് കുമാർ, കാര്യദർശി അനിൽകുമാർ, ട്രഷറർ മോഹനൻ നായർ തുടങ്ങിയവർ പങ്കെടുത്തു.
തുടർന്ന് സ്ത്രീ ശക്തി, യുവശക്തി അംഗങ്ങളുടെ തിരുവാതിരക്കളി അവതരിപ്പിച്ചു. സ്ത്രീ ശക്തി പ്രസിഡന്റ് സുജാദേവി, സെക്രട്ടറി ഡോ. പ്രീത അശോക്, ട്രഷറർ ജയ മോഹൻ എന്നിവർ നേതൃത്വം നൽകി. എൻ.എസ്.എസ് കർണാടക ബേഗൂർ റോഡ് കരയോഗം പുതിയ ഓഫിസ് മന്ദിര ഉദ്ഘാടനം കരയോഗം പ്രസിഡന്റ് ശ്രീദേവൻ, സെക്രട്ടറി അനിൽകുമാർ, ബോർഡ് അംഗം ദിവാകരൻ എന്നിവർ ചേർന്ന് നിർവഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് പൊതുയോഗവും ധനുമാസ തിരുവാതിര ആഘോഷവും സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.