ദീപ്തി മെഗാഷോ കര്‍ട്ടന്‍ റെയ്‌സര്‍ ചടങ്ങില്‍നിന്ന്
ബംഗളൂരു: മല്ലേശ്വരം ചൗഡയ്യ ഹാളില്‍ ഫെബ്രുവരി 15ന് സംഘടിപ്പിക്കുന്ന ദീപ്തി മെഗാ ഷോയുടെ കര്‍ട്ടന്‍ റെയ്‌സര്‍ ദാസറഹള്ളി മൂണ്‍ലൈറ്റ് ഹാളില്‍ നടന്നു. പ്രസിഡന്‍റ് വിഷ്ണുമംഗലം കുമാര്‍ അധ്യക്ഷതവഹിച്ചു. ആധ്യ ഫര്‍ണിച്ചര്‍ എമ്പോറിയം ഉടമ അനില പാറക്കല്‍ ബ്രോഷറും കള്‍ച്ചറല്‍ സെക്രട്ടറി പി. കൃഷ്ണകുമാര്‍ ഓഡിയോയും പ്രകാശനം ചെയ്തു.
പ്രവേശന ടിക്കറ്റ് വിതരണം പാലക്കാട് ഫോറം പ്രസിഡന്‍റ് ദിലീപ് കുമാര്‍ നിര്‍വഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ. സന്തോഷ് കുമാര്‍, ജനറല്‍ സെക്രട്ടറി സന്തോഷ് ടി. ജോണ്‍, ജനറല്‍ കണ്‍വീനര്‍ കൃഷ്ണദാസ്, വൈസ് ചെയര്‍മാന്‍ പി.വി. സലീഷ്, ട്രഷറര്‍ സനില്‍കുമാര്‍, അസിസ്റ്റന്‍റ് സെക്രട്ടറി പ്രവീണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കണ്ണൂര്‍ പുന്നാട് പൊലികയുടെ നാടോടിപ്പാട്ട്, സംഘനൃത്തം, പേരാമ്പ്ര മാതായുടെ ചിലപ്പതികാരം രംഗാവിഷ്‌കരണം, കോഴിക്കോട് ലിധി ലാല്‍ ആന്‍ഡ് ടീമിന്‍റെ ജാനു തമാശകള്‍ എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. സാംസ്‌കാരിക സമ്മേളനം പ്രശസ്ത പ്രഭാഷകന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.