ബംഗളൂരു: കുമാരനാശാൻ ചരമ ശതാബ്ദിയുടെ ഭാഗമായി സി.പി.എ.സി ബംഗളൂരുവിന്റെ ആഭിമുഖ്യത്തിൽ സംവാദവും കാവ്യാലാപനവും സംഘടിപ്പിക്കും.
ജനുവരി 27ന് വൈകീട്ട് അഞ്ചിന് ജീവൻ ഭീമനഗറിലെ കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് ഹാളിൽ നടക്കുന്ന പരിപാടിയിൽ ‘ദുരവസ്ഥയും മുദ്രാവാക്യ കവിതയും ഓർമപ്പെടുത്തുന്നത്’ എന്ന വിഷയത്തിൽ പ്രശസ്ത എഴുത്തുകാരിയും സാംസ്കാരിക പ്രവർത്തകയുമായ ഡോ. ഖദീജ മുംതാസ് പ്രഭാഷണം നടത്തും.
ബംഗളൂരുവിലെ എഴുത്തുകാരും സാംസ്കാരിക, സംഘടന പ്രതിനിധികളും സാഹിത്യ ആസ്വാദകരും സംവാദത്തിൽ പങ്കെടുക്കും. ആശാൻ കവിതകളും ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകളും സ്വന്തം കവിതകളും അവതരിപ്പിക്കാൻ അവസരമൊരുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കവിത ചൊല്ലാൻ താൽപര്യമുള്ളവർ 9008273313 എന്ന നമ്പറിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.