മംഗളൂരു: ചിക്കമഗളൂരു ജില്ലയിലെ ദസറഹള്ളി ഗ്രാമത്തിൽ യുവതിയുടെയും യുവാവിന്റെയും മൃതദേഹങ്ങൾ സംശയാസ്പദ സാഹചര്യത്തിൽ പൊലീസ് കണ്ടെത്തി. ബംഗളൂരുവിൽ നിന്നുള്ളവരാണെന്നാണ് പ്രാഥമിക നിഗമനം. യുവതിയുടെ ജഡം കാറിനുള്ളിലും യുവാവിന്റെ മൃതദേഹം വാഹനത്തിനടുത്തുള്ള മരക്കൊമ്പിൽ തൂങ്ങിയ നിലയിലുമാണ്. ഇരുവർക്കും 25നും 30 നും ഇടയിൽ പ്രായമുണ്ട്. യുവതിയുടെ കഴുത്തിൽ ശ്വാസം മുട്ടിച്ചതിന്റെ ലക്ഷണങ്ങൾ കണ്ടെത്തി.
യുവാവ് ദുപ്പട്ടയിലാണ് തൂങ്ങിയത്. എന്നാൽ ദുപ്പട്ട യുവാവിന്റെ ഭാരം താങ്ങാൻ ശേഷിയുള്ളതല്ല. കാറിന്റെ രണ്ട് ചക്രങ്ങൾ റോഡരികിലെ ചെറിയ കുഴിയിൽ കുടുങ്ങിയ നിലയിലായിരുന്നു. ഇത് കൂടുതൽ സംശയങ്ങൾക്ക് വഴിവെക്കുന്നതായി പൊലീസ് പറഞ്ഞു.
ബംഗളൂരു രജിസ്ട്രേഷൻ നമ്പറുള്ള കാർ റെന്റ് എ കാർ രജിസ്ട്രേഷനുള്ള വാഹനമാണ്. ബംഗളൂരുവിനടുത്തുള്ള മാഗഡി പട്ടണത്തിൽനിന്നുള്ള ഡ്രൈവറായിരിക്കാം ഇയാളെന്ന് പൊലീസ് സംശയിക്കുന്നു.എന്നാൽ ഇതുവരെ യുവതിയെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ല. ചിക്കമഗളൂരു റൂറൽ പൊലീസ് സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തിവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.