ക്ഷേ​ത്ര​പ്ര​വേ​ശ വി​ല​ക്ക് ചോ​ദ്യം​ചെ​യ്ത​തി​ന് ദ​ലി​ത് യുവാവിനു നേരെ വ​ധ​ഭീ​ഷ​ണി​

ബം​ഗ​ളൂ​രു: ചാം​രാ​ജ്‌​ന​ഗ​ർ ജി​ല്ല​യി​ൽ ഗു​ണ്ട്‌​ലു​പേ​ട്ട് താ​ലൂ​ക്കി​ലെ വീ​ര​നാ​പു​ര ഗ്രാ​മ​ത്തി​ൽ സ​മാ​ധാ​ന യോ​ഗ​ത്തി​നി​ടെ ക​ലാ​പം സൃ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച​തി​നും വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ​തി​നും ജാ​തി അ​ധി​ക്ഷേ​പം ന​ട​ത്തി​യ​തി​നും 17 പേ​ർ​ക്കെ​തി​രെ ടൗ​ൺ പൊ​ലീ​സ് കേ​സെ​ടു​ത്തു. പ്ര​ദേ​ശ​ത്തെ വീ​ര​ഭ​ദ്രേ​ശ്വ​ര, സി​ദ്ധ​പ്പാ​ജി, മാ​രാ​മ ക്ഷേ​ത്ര​ങ്ങ​ളി​ൽ ദ​ലി​ത​ർ​ക്ക് പ്ര​വേ​ശം നി​ഷേ​ധി​ക്കു​ന്ന​തി​നെ ചോ​ദ്യം ചെ​യ്ത​തി​ന് വീ​ര​ന​പു​ര നി​വാ​സി​യാ​യ ശി​വ​കു​മാ​ർ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് യോ​ഗം വി​ളി​ച്ച​ത്.

ക്ഷേ​ത്ര സ്വ​ത്ത് ഒ​രു സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട​വ​ർ മാ​ത്രം നി​യ​ന്ത്രി​ക്കു​ക​യാ​ണെ​ന്നും ഇ​തി​ൽ ക്ര​മ​ക്കേ​ടു​ണ്ടെ​ന്നും ശി​വ​കു​മാ​ർ ആ​രോ​പി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് ത​ന്നെ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ജാ​തി അ​ധി​ക്ഷേ​പം ന​ട​ത്തു​ക​യും ചെ​യ്തു​വെ​ന്ന് ശി​വ​കു​മാ​റി​ന്റെ പ​രാ​തി​യി​ൽ പ​റ​ഞ്ഞു.

ജാ​തി അ​ധി​ക്ഷേ​പം, ക്രി​മി​ന​ൽ ഭീ​ഷ​ണി എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് ച​ർ​ച്ച ന​ട​ക്കു​ന്ന​തി​നി​ടെ നി​ര​വ​ധി ഗ്രാ​മ​വാ​സി​ക​ൾ പൊ​ലീ​സ് സ്റ്റേ​ഷ​ന് പു​റ​ത്ത് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. പ​രാ​തി വ്യാ​ജ​മാ​ണെ​ന്നും നീ​തി ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ ജി​ല്ല പൊ​ലീ​സ് സൂ​പ്ര​ണ്ട് ഓ​ഫി​സ് ഉ​പ​രോ​ധി​ക്കു​മെ​ന്നും ഇ​വ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി. പ്ര​ദേ​ശ​ത്ത് സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​ന് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഗ്രാ​മ​വാ​സി​ക​ളു​മാ​യി ച​ർ​ച്ച ആ​രം​ഭി​ച്ചു.

Tags:    
News Summary - Dalit youth receives death threats for questioning temple entry ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.