ബംഗളൂരു: കോലാർ ബംഗാർപേട്ടിൽ വീട് നിർമാണ ജോലികൾ ചെയ്തതിനുള്ള കൂലി നൽകാത്തത് ചോദ്യംചെയ്ത തൊഴിലാളിയെ കെട്ടിയിട്ട് മർദിച്ചതായി പരാതി. ദൊഡ്ഡവലഗരമാഡി ഗ്രാമം സ്വദേശിയും ദലിതനുമായ കെ.വി. അമരേശാണ് (38) അക്രമത്തിനിരയായത്.
സംഭവത്തിൽ ജെ. ജഗദീഷ് സിങ്, എൻ. രവീന്ദ്രൻ സിങ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വീടിന്റെ ചുമരുകൾ കെട്ടുന്ന ജോലിക്കാരനായ അമരേശ് തുടർച്ചയായി ജോലി ചെയ്തതിന്റെ കൂലി ഉടമ നൽകാനുണ്ടായിരുന്നു. ആവശ്യപ്പെട്ടപ്പോൾ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു. ബലംപ്രയോഗിച്ച് നിർമാണം നടക്കുന്ന വീട്ടിൽ കൊണ്ടുപോയി കെട്ടിയിട്ട് മർദിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. അമരേശ് ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.