ബംഗളൂരു: റായ്ച്ചൂർ താലൂക്കിലെ എഗനൂർ ഗ്രാമത്തിൽ വ്യാഴാഴ്ച രാവിലെ സിലിണ്ടർ ചോർന്നുണ്ടായ സ്ഫോടനത്തിൽ കുടിൽ കത്തിനശിച്ചു. അഞ്ച് ആടുകൾ ജീവനോടെ വെന്തു ചത്തു. റായ്ച്ചൂർ റൂറൽ പൊലീസ് പരിധിയിലാണ് സംഭവം. കുടിലിന്റെ ഉടമ നരസിംഹലുവിന്റെ പണവും പലചരക്ക് സാധനങ്ങളും ആഭരണങ്ങളും ഉൾപ്പെടെ നിരവധി വസ്തുക്കൾ നശിച്ചു. അഗ്നിശമന സേനാംഗങ്ങൾ തീ അണച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.