Posted On
date_range Updated On
date_range ശിവമൊഗ്ഗയിൽ സിലിണ്ടർ സ്ഫോടനത്തിൽ ബേക്കറി തകർന്നു; ആളപായമില്ല
ബംഗളൂരു: ശിവമൊഗ്ഗ അയനൂർ ഗ്രാമത്തിൽ ബുധനാഴ്ച പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ബേക്കറി കത്തി നശിച്ചു.ഉടമയും ജീവനക്കാരും ഓടിരക്ഷപ്പെട്ടതിനാൽ ആളപായമില്ല. അയനൂർ ഹനഗെരെ റോഡിലെ എസ്.എൽ.വി അയ്യങ്കാർ ബേക്കറിയിലാണ് സ്ഫോടനം നടന്നത്. രണ്ടാമത് സിലിണ്ടർ പൊട്ടിത്തെറിച്ചതോടെ സമീപത്തെ കടയിലും തീ പടർന്നു. അവിടെയുള്ളവരും ഭയന്ന് ഓടി രക്ഷപ്പെട്ടു.
സ്ഫോടനം നടന്നതിന്റെ അധികം അകലെയല്ലാതെ പെട്രോൾ പമ്പ് പ്രവർത്തിക്കുന്നുണ്ട്. അഗ്നിശമന സേന കുതിച്ചെത്തി രക്ഷാപ്രവർത്തനം നടത്തിയതിനാൽ വൻ ദുരന്തം ഒഴിവായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.