മംഗളൂരു: കടബ താലൂക്കിലെ നെട്ടാന ഗ്രാമത്തിലെ സുബ്രഹ്മണ്യ റോഡ് റെയിൽവേ സ്റ്റേഷനിൽ വികസന പ്രവർത്തനങ്ങൾക്കിടെ ക്രെയിൻ റെയിൽവേ ട്രാക്കിലേക്ക് മറിഞ്ഞുവീണു. സ്റ്റേഷനിൽ നിർമാണ പ്രവർത്തനങ്ങൾ നടന്നുവരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പ്ലാറ്റ്ഫോമിന്റെ ഒരു ഭാഗം തകർന്നുവീണതിനെത്തുടർന്ന് ക്രെയിൻ മറിഞ്ഞ് ട്രാക്കിലേക്ക് വീഴുകയായിരുന്നു.
സംഭവത്തിൽ ക്രെയിൻ ഓപറേറ്റർക്ക് നിസ്സാര പരിക്കേറ്റു. ക്രെയിൻ മുകളിലെ വൈദ്യുതി വയറുകളിൽ സ്പർശിക്കാത്തതിനാൽ വൻ ദുരന്തം ഒഴിവായി. സമയത്ത് സ്റ്റേഷനിൽ ട്രെയിനുകളൊന്നും ഇല്ലാത്തതും അനുഗ്രഹമായെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. മറിഞ്ഞ ക്രെയിൻ പിന്നീട് മറ്റ് രണ്ട് ക്രെയിനുകളുടെ സഹായത്തോടെ പാളത്തിൽ നിന്ന് ഉയർത്തി നീക്കം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.