ശിവാജിനഗർ ബസ് സ്റ്റേഷനിലെ സീലിങ്ങിന്റെ
എക്സ്പാൻഷൻ ജോയന്റിലുണ്ടായ വിള്ളൽ
ബംഗളൂരു: ശിവാജിനഗർ ബസ് സ്റ്റേഷനിലെ സീലിങ്ങിന്റെ എക്സ്പാൻഷൻ ജോയന്റിൽ വിള്ളൽ. രണ്ട് പതിറ്റാണ്ട് മുമ്പ് നിർമിച്ച ഇത് ബംഗളൂരുവിലെ ഏറ്റവും തിരക്കേറിയ ബസ് സ്റ്റേഷനാണിത്. ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (ബി.എം.ടി.സി) താഴത്തെ നിലയിൽനിന്നാണ് ബസുകൾ ഓപറേറ്റ് ചെയ്യുന്നത്.
ഒന്നാംനിലയിൽ നാലുചക്ര വാഹനങ്ങൾക്കും ഇരുചക്ര വാഹനങ്ങൾക്കും തിരക്കേറിയ പാർക്കിങ് സ്ഥലമാണ്. മൂന്ന്, ഏഴ്, 11 പ്ലാറ്റ്ഫോമുകൾക്ക് കുറുകെയുള്ള വിള്ളൽ കനത്ത മഴയിൽ ഏത് സമയവും കെട്ടിടം നിലംപതിക്കാം എന്ന ആശങ്കയുണർത്തുന്നതായി യാത്രക്കാർ പറഞ്ഞു. എന്നാൽ ഈ വിള്ളൽ വലിയ അപകടസൂചന അല്ലെന്ന് ബി.എം.ടി.സി സിവിൽ എൻജിനീയറിങ് വിഭാഗം അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.