മംഗളൂരു: ധർമസ്ഥല കേസിൽ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ചിന്നയ്യയുടെ ജാമ്യാപേക്ഷ ബെൽത്തങ്ങാടി അഡീഷനൽ സിവിൽ ജഡ്ജിയും ജെ.എം.എഫ്.സിയുമായ ടി.എച്ച്. വിജയേന്ദ്ര തള്ളി. അസ്ഥികൂട കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം 23ന് എസ്.ഐ.ടി ഉദ്യോഗസ്ഥർ ചിന്നയ്യയെ അറസ്റ്റ് ചെയ്ത് ബെൽത്തങ്ങാടി കോടതിയിൽ ഹാജരാക്കിയിരുന്നു.
അന്വേഷണത്തിനായി 12 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. സെപ്റ്റംബർ മൂന്നിന് വീണ്ടും ഹാജരാക്കി മൂന്ന് ദിവസത്തെ കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തു. സെപ്റ്റംബർ ആറിന് വൈകീട്ട് കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. നിലവിൽ ചിന്നയ്യ ശിവമോഗ ജയിലിലാണ്.
ജില്ല ലീഗൽ സർവിസസ് അതോറിറ്റി മുഖേന ചിന്നയ്യക്കുവേണ്ടി അഭിഭാഷകനെ ഏർപ്പാടാക്കി. ജാമ്യാപേക്ഷയും ഫയൽ ചെയ്തു. സെപ്റ്റംബർ 12ന് ഹരജിയിൽ വാദം കേട്ട് സെപ്റ്റംബർ 16ന് ഉത്തരവിനായി മാറ്റിയിരുന്നു. എന്നാൽ, ചിന്നയ്യക്കെതിരായ കേസ് ഗൗരവമുള്ളതാണെന്നും അന്വേഷണം ഇപ്പോഴും അപൂർണമാണെന്നും കോടതി നിരീക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.