ബംഗളൂരു രാജരാജേശ്വരി നഗർ സ്വർഗറാണി ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിന്റെ സിൽവർ ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച ദേശീയതല മാർഗംകളി മത്സരത്തിൽ
ജേതാക്കളായ ബാബുസാഹിബ് പാളയ സെന്റ് ജോസഫ്സ് ചർച്ച് ടീം
ബംഗളൂരു: ബംഗളൂരു രാജരാജേശ്വരി നഗർ സ്വർഗറാണി ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിന്റെ സിൽവർ ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച മോൺ. ജേക്കബ് വെള്ളിയാൻ സ്മാരക ദേശീയതല മാർഗംകളി മത്സരത്തിൽ ബംഗളൂരു ബാബുസാഹിബ് പാളയ സെന്റ് ജോസഫ്സ് ചർച്ച് വിജയികളായി.
സോനൽ സാബു എടാട്ടുകാരൻ, അലീന ആൻ മാത്യു, അഞ്ചലിന ജോസഫ്, ജിന്റുമോൾ ജോസഫ്, റിയ സേവ്യർ, അരേത പോൾ, മിറ മറിയം മാത്യു എന്നിവരടങ്ങിയ ടീമാണ് ഒന്നാം സമ്മാനം നേടിയത്. കോട്ടയം പുന്നത്തുറ സെന്റ് തോമസ് ചർച്ച് രണ്ടും കോട്ടയം കൂടല്ലുർ സെന്റ് മേരീസ് ചർച്ച് മൂന്നും സ്ഥാനം നേടി.
തൊടുപുഴ ചുങ്കം സെന്റ് മേരീസ് ഫൊറോന ചർച്ച്, കണ്ണൂർ മടംബം ലൂർദ് മാതാ ചർച്ച് എന്നിവ യഥാക്രമം നാലും അഞ്ചും സ്ഥാനം കരസ്ഥമാക്കി. ഫൊറോന വികാരി ഫാ. ഷിനോജ് വെള്ളായ്ക്കൽ അധ്യക്ഷത വഹിച്ച ചടങ്ങ് റവ. ഡോ. ജോയി കറുകപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. പ്രശസ്ത മാർഗം കളി ആശാൻ പത്മകുമാർ മേവട, സ്വർഗറാണി സ്കൂൾ മാനേജർ സിസ്റ്റർ സോളി എസ്.വി.എം തുടങ്ങിയവർ ആശംസ അർപ്പിച്ചു. പ്രോഗ്രാം കൺവീനർ സൈമൺ കല്ലിടുക്കിൽ സ്വാഗതവും ജൂബിലി കൺവീനർ ജോമി തെങ്ങനാട്ട് നന്ദിയും പറഞ്ഞു.
കേരളത്തിൽനിന്നുൾപ്പെടെ നിരവധി പ്രഗല്ഭരായ ടീമുകൾ മാറ്റുരച്ച ദേശീയതല മത്സരത്തിൽ സമ്മാനാർഹരായ എല്ലാ ടീമുകൾക്കും ട്രോഫിയും കാഷ് അവാർഡും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. പ്രോഗ്രാം കമ്മിറ്റി അംഗങ്ങൾ, പാരിഷ് കൗൺസിൽ അംഗങ്ങൾ, ഗവേണിങ് ബോഡി അംഗങ്ങൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.