വിവാദ പ്രതിമ
ബംഗളൂരു: മൈസൂരു ടി നരസിപുര റോഡിലെ ലളിത മഹൽ കൊട്ടാരത്തിനു സമീപം വൊക്കലിഗര സംഘത്തിലെ അംഗങ്ങൾ നാദപ്രഭു കെമ്പെഗൗഡയുടെ വെങ്കല പ്രതിമ കെമ്പെഗൗഡ സർക്കിളിൽ സ്ഥാപിച്ചതിനെത്തുടർന്ന് സംഘർഷം. പൊലീസ് പ്രതിമ നീക്കം ചെയ്യാൻ ശ്രമിച്ചതാണ് പ്രകോപനം. 10 അടിയിലധികം ഉയരമുള്ള പ്രതിമ ഔദ്യോഗിക അനുമതിയില്ലാതെയാണ് സ്ഥാപിച്ചതെന്ന് സിറ്റി പൊലീസ് പറഞ്ഞു.
പൊലീസ് ഇത് നീക്കം ചെയ്യാൻ ശ്രമിച്ചപ്പോൾ വൊക്കലിഗര സംഘത്തിലെ അംഗങ്ങൾ സ്ഥലത്തെത്തി കെമ്പെഗൗഡയുടെ പ്രതിമ നിലനിർത്തണമെന്ന് ആവശ്യപ്പെട്ടു. ഇത് അംഗങ്ങളും പൊലീസും തമ്മിൽ വാക്കുതർക്കത്തിന് കാരണമായി.കെമ്പെഗൗഡ സർക്കിളിൽ പ്രതിമ സ്ഥാപിക്കാൻ വൊക്കലിഗര സംഘത്തിലെ അംഗങ്ങൾ നടത്തിയ രണ്ടാമത്തെ ശ്രമമാണിത്. മാസങ്ങൾക്ക് മുമ്പ് അവർ പ്രതിമ സ്ഥാപിച്ചപ്പോൾ നിയമസഭാംഗങ്ങളായ ഹരീഷ് ഗൗഡയും ടി.എസ്. ശ്രീവത്സയും ഇടപെട്ട് അതു നീക്കം ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.