ബംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കർണാടകയിൽ 20 സീറ്റുകളിൽ കൂടുതൽ നേടുമെന്ന് ഉപമുഖ്യമന്ത്രിയും കോൺഗ്രസ് അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ പറഞ്ഞു.
കലബുറഗിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി ഒമ്പത് സിറ്റിങ് എം.പിമാർക്ക് ഇത്തവണ ടിക്കറ്റ് നൽകാതിരുന്നത് അവർ ഒന്നും ചെയ്യാത്തത് കൊണ്ടാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ബംഗളൂരുവിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ആവശ്യമായ നടപടികൾ സർക്കാർ ചെയ്യുന്നുണ്ടെന്ന് ശിവകുമാർ പറഞ്ഞു.
7000ത്തിലധികം കുഴൽ കിണറുകൾ വറ്റിയതാണ് പ്രശ്നം. ഇത് പരിഹരിക്കാൻ ബദൽ മാർഗം കണ്ടെത്തി. ഭീമ നദിയിൽനിന്ന് വെള്ളം ലഭ്യമാക്കുന്നത് സംബന്ധിച്ച് മഹാരാഷ്ട്ര സർക്കാറിന് കത്തെഴുതിയിട്ടുണ്ട്. സർക്കാർ നടപ്പാക്കിവരുന്ന കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ നൽകിയ ഉറപ്പുകൾ ജനജീവിതം മെച്ചപ്പെടുത്തിയിട്ടുണ്ട്.ജലക്ഷാമം പെരുപ്പിച്ച് കാണിച്ച് മറച്ചുപിടിക്കാൻ കഴിയുന്നതല്ല പാവപ്പെട്ടവരുടെയും സാധാരണക്കാരന്റെയും ജീവിതത്തിൽ വന്ന നല്ല മാറ്റം.
ലോക്സഭ തെരഞ്ഞെടുപ്പിൽ ഇത് കോൺഗ്രസിന് അനുകൂലമാവും. സംസ്ഥാന ബജറ്റിൽ 3.74 ലക്ഷം കോടിയിൽ 1.26 ലക്ഷം കോടിയും വികസനത്തിനാണ് നീക്കിവെച്ചതെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.