60 സീ​റ്റു​ക​ളി​ൽ കോ​ൺ​ഗ്ര​സ് തോ​ൽ​ക്കും -ബൊ​മ്മൈ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ 60 സീ​റ്റു​ക​ളി​ലെ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ൾ അ​നു​യോ​ജ്യ​ര​ല്ലെ​ന്നും അ​വി​ട​ങ്ങ​ളി​ൽ അ​വ​ർ തോ​ൽ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മൈ പ​റ​ഞ്ഞു. കോ​ൺ​​ഗ്ര​സ് ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ൾ മോ​ശം പ്ര​ക​ട​ന​മാ​യി​രി​ക്കും ഇ​ത്ത​വ​ണ ന​ട​ത്തു​ക.

യോ​ജി​ച്ച സ്ഥാ​നാ​ർ​ഥി​ക​ളെ കി​ട്ടാ​ത്ത​തി​നാ​ൽ കോ​ൺ​ഗ്ര​സ് മ​റ്റ് പാ​ർ​ട്ടി​ക​ളി​ൽ​നി​ന്നു​ള്ള​വ​രെ തേ​ടു​ക​യാ​ണ്. ര​ണ്ടാം ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്റ് ഡി.​കെ. ശി​വ​കു​മാ​ർ ബി.​ജെ.​പി​യു​ടെ എ​ല്ലാ എം.​എ​ൽ.​എ​മാ​രു​മാ​യും സം​സാ​രി​ച്ച് സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ച്ചു.

സീ​റ്റ് ന​ൽ​കാ​മെ​ന്നും വാ​ഗ്ദാ​നം ചെ​യ്തു. കോ​ൺ​​ഗ്ര​സ് ജ​യി​ക്കു​മെ​ന്നാ​ണ് അ​വ​ർ പ​റ​യു​ന്ന​തെ​ങ്കി​ലും യാ​ഥാ​ർ​ഥ്യം മ​റി​ച്ചാ​ണെ​ന്നും രാ​ഷ്ട്രീ​യം സം​ബ​ന്ധി​ച്ച് അ​വ​ർ​ക്ക് അ​ടി​സ്ഥാ​ന​വി​വ​രം പോ​ലും ഇ​ല്ലെ​ന്നും ബൊ​​മ്മൈ പ​റ​ഞ്ഞു.

Tags:    
News Summary - Congress will lose in 60 seats - Bommai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.