രാജ വെങ്കടപ്പ
നായ്ക്
എം.എൽ.എ
ബംഗളൂരു: ഷൊറാപ്പുർ മണ്ഡലം കോൺഗ്രസ് എം.എൽ.എ രാജ വെങ്കടപ്പ നായ്ക് (64) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ബംഗളൂരു മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഞായറാഴ്ച വൈകീട്ടോടെയാണ് അന്ത്യം.
ഷൊറാപ്പുർ എം.എൽ.എയായി നാലാം തവണയാണ് അദ്ദേഹം ചുമതലയേൽക്കുന്നത്. ഈയിടെ കർണാടക വെയർഹൗസിങ് കോർപറേഷൻ ചെയർമാൻ പദവികൂടി നൽകിയിരുന്നു. നിര്യാണത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ, എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ എം.പി തുടങ്ങിയവർ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.