ഡോ.യതീന്ദ്ര സിദ്ധരാമയ്യ
ബംഗളൂരു: ഈ മാസം 13ന് നടക്കുന്ന കർണാടക ലെജിസ്ലേറ്റിവ് കൗൺസിൽ (എം.എൽ.സി) തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥികളെ കോൺഗ്രസ്, ബി.ജെ.പി പാർട്ടികൾ ഞായറാഴ്ച പ്രഖ്യാപിച്ചു. ഈ മാസം 17ന് കാലാവധി കഴിയുന്ന 11 അംഗങ്ങൾക്ക് പകരമാണ് തെരഞ്ഞെടുപ്പ്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ ഡോ. യതീന്ദ്ര സിദ്ധരാമയ്യ, ശാസ്ത്ര-സാങ്കേതിക മന്ത്രി എൻ.ബൊസെരാജു, വസന്ത് കുമാർ, കെ.ഗോവിന്ദ രാജ്, ഐവൻ ഡിസൂസ, ബിൽകീസ് ബാനു, ജഗ്ദേവ് ഗുത്തേദാർ എന്നിവരാണ് കോൺഗ്രസ് സ്ഥാനാർഥികൾ.
മുൻ മന്ത്രിയും ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറിയുമായ സി.ടി.രവി, എൻ.രവികുമാർ, മുൻ ബസവകല്യാൺ എം.എൽ.എ എം.ജി.മൂലെ എന്നിവരാണ് ബി.ജെ.പി സ്ഥാനാർഥികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.