സ്റ്റേഷനിലെ സമഗ്ര വിവരങ്ങൾ ‘നമ്മ നക്ഷേ’ ആപ്പിൽ

ബംഗളൂരു: സൗത്ത് ഇന്ത്യൻ റെയിൽവേയുടെ ആഭിമുഖ്യത്തിൽ ‘നമ്മ നക്ഷേ’ വെബ് ആപ്ലിക്കേഷൻ ആരംഭിച്ചു. ക്യു.ആർ അടിസ്ഥാനമാക്കി സ്റ്റേഷനിലെ സമഗ്ര വിവരങ്ങൾ അറിയാൻ ഇതുവഴി സാധിക്കും.

എസ്.എം.വി.ടി ബംഗളൂരു, ബംഗാർപേട്ട് ജങ്ഷൻ, കെങ്കേരി, കൃഷ്ണ രാജപുരം, യെലഹങ്ക ജങ്ഷൻ, കർമൽറാം, ഹൊസൂർ, ഹിന്ദുപൂർ, മാണ്ഡ്യ, രാമനഗര, ശ്രീ സത്യ സായി പ്രശാന്തി നിലയം, തുമകുരു, വൈറ്റ്ഫീൽഡ് എന്നീ സ്റ്റേഷനുകളിൽ സ്ഥാപിച്ച ക്യു.ആർ കോഡ് സ്കാൻ ചെയ്ത് സ്റ്റേഷനുകളുടെ പ്ലാറ്റ് ഫോം, പുറത്തേക്കുള്ള വഴികൾ, വിശ്രമ മുറികൾ, ലിഫ്റ്റ്, എസ്കലേറ്ററുകൾ, റാമ്പുകൾ, കുടിവെള്ളം, ക്ലോക്ക് റൂം, ബാറ്ററി കാർ സർവിസ്, ഭക്ഷണ ശാലകൾ, ആർ.പി.എഫ് ഹെൽപ് ലൈൻ, ചൈൽഡ് ഹെൽപ് ലൈൻ, വീൽ ചെയർ സേവനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കും. www.nammanakshe.com എന്ന വെബ് സൈറ്റ് മുഖേനയും സേവനം ലഭ്യമാകും.

Tags:    
News Summary - Comprehensive information about the station is available on the 'Namma Nakshe' app.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.