വർഗീയ സംഘർഷം: കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് കർണാടക സർക്കാർ 25 ലക്ഷം വീതം നൽകി

ബം​ഗ​ളൂ​രു: ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല​യി​ൽ ഈ​യ​ടു​ത്ത് വ​ർ​ഗീ​യ-​പ്ര​തി​കാ​ര സം​ഭ​വ​ങ്ങ​ളി​ൽ കൊ​ല്ല​​പ്പെ​ട്ട ആ​റു​പേ​രു​ടെ​യും കു​ടും​ബ​ങ്ങ​ൾ​ക്ക് സി​ദ്ധ​രാ​മ​യ്യ സ​ർ​ക്കാ​ർ 25 ല​ക്ഷം രൂ​പ വീ​തം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി. മു​ൻ ബി.​ജെ.​പി സ​ർ​ക്കാ​റി​ന്റെ ഭ​ര​ണ​ഘ​ട​ന​വി​രു​ദ്ധ ന​ട​പ​ടി​ക​ൾ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ തി​രു​ത്തി​യെ​ന്ന് സ​ഹാ​യ​വി​ത​ര​ണ ച​ട​ങ്ങി​നു​ശേ​ഷം മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ പ​റ​ഞ്ഞു. സ​ർ​ക്കാ​ർ എ​ല്ലാ​വ​രു​ടേ​തു​മാ​ണ്. ഇ​ത്ത​ര​ത്തി​ലു​ള്ള ന​ഷ്ട​പ​രി​ഹാ​രം മ​ത​ത്തി​ന്റേ​യും ജാ​തി​യു​ടേ​യും പേ​രി​ൽ ചി​ല​ർ​ക്ക് ന​ൽ​കാ​തി​രി​ക്കു​ന്ന​ത് ഭ​ര​ണ​ഘ​ട​ന​യു​ടെ ലം​ഘ​ന​മാ​ണ്. ഇ​ത് മാ​യ്ക്കു​ക​യാ​ണ് ത​ന്റെ സ​ർ​ക്കാ​ർ ചെ​യ്ത​ത്.

കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ളു​ടെ ക​ണ്ണീ​രൊ​പ്പു​ക​യാ​ണ് ചെ​യ്ത​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ 19ന് ​ബെ​ള്ളാ​രി​യി​ൽ ​കൊ​ല്ല​പ്പെ​ട്ട മ​സ്ഊ​ദ്, ജ​നു​വ​രി 28ന് ​കൊ​ല്ല​​പ്പെ​ട്ട ക​ട്ടി​പ​ള്ള സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഫാ​സി​ൽ, ഡി​സം​ബ​ർ 24ന് ​കൊ​ല്ല​പ്പ​ട്ട അ​ബ്ദു​ൽ ജ​ലീ​ൽ, ജ​നു​വ​രി മൂ​ന്നി​ന് കൊ​ല്ല​പ്പെ​ട്ട ദീ​പ​ക് റാ​വു, പ​ശു​ഗു​ണ്ട​ക​ൾ കൊ​ല​​പ്പെ​ടു​ത്തി​യ മാ​ണ്ഡ്യ ജി​ല്ല​യി​ലെ ഇ​ദ്‍രീ​സ് പാ​ഷ, ജ​നു​വ​രി 17ന് ​കൊ​ല്ല​പ്പെ​ട്ട ഗ​ദ​ഗ് ജി​ല്ല​യി​ലെ ന​ർ​ഗു​ണ്ടി​ലെ ഷ​മീ​ർ എ​ന്നി​വ​രു​​ടെ കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് തി​ങ്ക​ളാ​ഴ്ച കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ ന​ഷ്ട​പ​രി​ഹാ​രം കൈ​മാ​റി​യ​ത്.

എ​ന്നാ​ൽ, ജി​ല്ല​യി​ൽ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളി​ൽ ​കൊ​ല്ല​പ്പെ​ട്ട മു​സ്‍ലിം​ക​ളു​ടെ കു​ടും​ബ​ങ്ങ​ളെ അ​വ​ഗ​ണി​ക്കു​ക​യും ഹി​ന്ദു കു​ടും​ബ​ങ്ങ​ൾ​ക്ക് മാ​ത്രം സ​ഹാ​യം അ​നു​വ​ദി​ക്കു​ക​യു​മാ​ണ് ബി.​ജെ.​പി സ​ർ​ക്കാ​ർ ചെ​യ്ത​ത്.ദു​രി​താ​ശ്വാ​സ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പോ​ലും ബി.​ജെ.​പി വി​വേ​ച​നം കാ​ണി​ക്കു​ന്നു​വെ​ന്നും ഇത് ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ർ​ട്ടി​ക്കി​ൾ 14ന്‍റെ ലം​ഘ​ന​മാ​ണെ​ന്നും വ്യാ​പ​ക​വി​മ​ർ​ശ​ന​മു​യ​ർ​ന്നി​രു​ന്നു. 

Tags:    
News Summary - Communal conflict: 25 lakh each to the families of the victims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.