ഓണത്തിനും ക്രിസ്മസിനും രണ്ട് ഗ്യാസ് സിലിണ്ടർ സൗജന്യമായി നൽകുമെന്ന് നിർമല സീതാരാമൻ; പ്രചാരണത്തിന് പാലക്കാട്ടെത്തി

പാലക്കാട്: തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പാലക്കാട് കൊങ്ങോട് മണ്ഡലത്തിൽ പ്രചരണത്തിനെത്തി കേന്ദ്രമന്ത്രി നിർമല സീതാരാമൻ.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രികൾക്ക് എല്ലാ മാസവും 2500 രൂപ വീതം നൽകുമെന്നും ഓണത്തിനും ക്രിസ്മസിനും സൗജന്യമായി രണ്ട് ഗ്യാസ് സിലിണ്ടറുകൾ നൽകുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. കോങ്ങോട് എം.എൽ.എ ശാന്തകുമാരിയെയും പാലക്കാട് എം.പി ശ്രീകണ്ഠനേയും ജനങ്ങൾക്കു വേണ്ടി ഒന്നും ചെയ്തില്ല എന്നാരോപിച്ച് വിമർശിക്കുകയും ചെയ്തു.

മണ്ഡലത്തിലുള്ളവർക്ക് കുടിവെള്ളം പോലും കിട്ടുന്നില്ലെന്നും കൃത്യമായ പ്രവർത്തനം നടത്താത്ത എം.എൽ.എ മണ്ഡലത്തിന് ആവശ്യമില്ലെന്നും നിർമല സീതാരാമൻ പറഞ്ഞു. കേന്ദ്രം പണം അനുവദിച്ചിട്ടും ആശുപത്രി, റോഡ് നിർമാണം, തുടങ്ങിയ പദ്ദതികളൊന്നും നടപ്പാക്കുന്നില്ലെന്നും വിമർശിച്ചു. വനിതകൾക്കായി കേന്ദ്രം കൊണ്ടുവന്ന പദ്ദതികൾ എണ്ണിപ്പറഞ്ഞ നിർമല സീതാരാമൻ, കേന്ദ്ര സർക്കാരിന്‍റെ ജൻധൻ യോജനയിലൂടെ 5.7 ലക്ഷം ആളുകൾ അക്കൗണ്ട് തുറന്നുവെന്നും അതിൽ 57 ശതമാനം സ്ത്രീകളാണെന്നും പറഞ്ഞു. പാലക്കാട്ടെ 13000ത്തിലധികം വഴിയോര കച്ചവടക്കാർക്ക് പി.എം സ്വനിധിയിലൂടെ വായ്പ നൽകിയെന്നും ധനമന്ത്രി വെളുപ്പെടുത്തി. 

Tags:    
News Summary - nirmala sitaram in palakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.