ബംഗളൂരു: വര്‍ധിച്ചുവരുന്ന കൊളോറെക്റ്റല്‍ കാന്‍സര്‍ (സി.ആര്.സി) കേസുകള്‍ നേരത്തെ കണ്ടെത്തുന്നതിനായി അപ്പോളോ കാന്‍സര്‍ സെന്റര്‍ കൊളോഫിറ്റ് എന്ന സ്ക്രീനിങ് പ്രോഗ്രാം ആരംഭിച്ചു. ചികിത്സാ ചെലവ് കുറക്കുക, തുടക്കത്തില്‍ തന്നെ കാന്‍സര്‍ കണ്ടെത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. ഭക്ഷണ ശീലങ്ങളിലുള്ള വ്യത്യാസവും വ്യായാമക്കുറവുമാണ് കൊളോറെക്റ്റല്‍ കാന്‍സറിന് പ്രധാന കാരണം. കുട്ടികളെയും മുതിര്‍ന്നവരെയും ഒരു പോലെ ബാധിക്കുന്ന കാൻസർ അവസാന ഘട്ട പരിശോധനയിലാണ് മിക്ക രോഗികളിലും തിരിച്ചറിയുന്നത് എന്നതിനാല്‍ മരണ സാധ്യതയേറെയാണെന്ന് ഡോ. സച്ചിന് എസ്. ഷെട്ടി പറഞ്ഞു.
അമേരിക്ക, ചൈന എന്നീ രാജ്യങ്ങള്‍ കഴിഞ്ഞാല്‍ കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. തുടക്കത്തിൽ കണ്ടെത്തുന്നത് രോഗം ഭേദമാകുന്ന കാലയളവ് കുറക്കും. അവസാന ഘട്ടത്തിൽ കാൻസർ കണ്ടെത്തുമ്പോൾ രോഗ തീവ്രതയും രോഗനിർണയ ചെലവും വർധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ലോഞ്ചിങ് ചടങ്ങിൽ ഡോ. സിൻഹ, ഡോ. സച്ചിൻ ഷെട്ടി, ദിനേശ് മാധവ്, ഡോ.യശ്വന്ത് രാജ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.