ബംഗളൂരു: എഴുത്തുകാരനും സിനിമപ്രവര്‍ത്തകനുമായ പി. ലങ്കേഷിന് പൂര്‍ണ പിന്തുണ നല്‍കിയ വ്യക്തിത്വമാണ് ഇന്ദിര ലങ്കേഷ്. 1980 കളില്‍ അസി.പ്രഫസർ ജോലി ഉപേക്ഷിച്ച് ലങ്കേഷ് പത്രികെ എന്ന കന്നഡ ടാബ്ലോയിഡ് ആരംഭിച്ചപ്പോള്‍ താങ്ങും തണലുമായി ഇന്ദിര കൂടെ ഉണ്ടായിരുന്നു. വ്യക്തിപരമായ പിന്തുണ മാത്രമല്ല പത്രത്തിന്‍റെ പ്രവർത്തനത്തിൽ നിർണായക പങ്കും അവര്‍ വഹിച്ചിരുന്നു. കുടുംബത്തില്‍ സാമ്പത്തിക ഞെരുക്കം അനുഭവപ്പെട്ടപ്പോള്‍ ഒരു പിടിവള്ളിയായി സാരി ബിസിനസ് അവര്‍ ആരംഭിച്ചു. മുൻ പരിചയമൊന്നുമില്ലാതിരുന്നിട്ടും സംരംഭം കുടുംബത്തെ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തെ നേരിടാന്‍ പ്രാപ്തമാക്കി. 2017 ൽ ഹിന്ദുത്വ തീവ്രവാദികൾ മൂത്ത മകളായ ഗൗരി ലങ്കേഷിന്‍റെ ജീവനെടുത്തപ്പോഴുണ്ടായ ആഘാതമാണ് അവരെ തളര്‍ത്തിയത്.
ഒമ്പത് വര്‍ഷത്തോളം നീതിന്യായ വ്യവസ്ഥയോട് നിരന്തരം പോരാട്ടം നടത്തിയ ശേഷമാണ് അവര്‍ വിട വാങ്ങുന്നത്. ഇന്ദിര ലങ്കേഷിന്‍റെ വിയോഗത്തില്‍ കല സാംസ്ക്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അനുശോചനം അറിയിച്ചു. പ്രശസ്ത എഴുത്തുകാരിയും പത്രപ്രവർത്തകയുമായിരുന്ന അന്തരിച്ച പി. ലങ്കേഷിന്‍റെ ഭാര്യ ഇന്ദിര ലങ്കേഷിന്‍റെ വിയോഗവാർത്തയില്‍ ദുഃഖം രേഖപ്പെടുത്തുന്നു. സാഹിത്യം, മാധ്യമം, സിനിമ എന്നീ മേഖലകളിലെ ലങ്കേഷിന്‍റെ എല്ലാ നേട്ടങ്ങളിലും ഇന്ദിര ലങ്കേഷ് പിന്തുണ നല്‍കിയിരുന്നു.
തനിക്ക് ഏറെ പ്രിയപ്പെട്ട കുടുംബമായിരുന്നുവെന്നും മുൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എക്‌സില്‍ കുറിച്ചു. അചഞ്ചലമായ നിശ്ചയദാർഢ്യത്തോടും സഹനശക്തിയോടും കൂടി ജീവിച്ച ഇന്ദിര ലങ്കേഷ് എല്ലാ സ്ത്രീകൾക്കും ഒരു മാതൃകയായിരുന്നു. പരേതയായ ആത്മാവിന് നിത്യശാന്തി നൽകട്ടെയെന്നും വിയോഗത്തിൽ ദുഃഖിക്കുന്ന അവരുടെ കുടുംബാംഗങ്ങൾക്കും സഹപ്രവർത്തകർക്കും സാഹിത്യപ്രേമികൾക്കും ശക്തിയും ധൈര്യവും നൽകട്ടെയെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.