Posted On
date_range Updated On
date_range വൃത്തിയും നല്ല ഭക്ഷണവും; ബംഗളൂരു സെൻട്രൽ ജയിൽ ഒന്നാമത്
ബംഗളൂരു: വൃത്തിയുടെയും സുരക്ഷിതമായ ഭക്ഷണത്തിന്റെയും കാര്യത്തിൽ രാജ്യത്തെ മികച്ച ജയിലായി ബംഗളൂരു സെൻട്രൽ ജയിൽ തിരഞ്ഞെടുക്കപ്പെട്ടു. സെപ്റ്റംബർ നാലു മുതൽ ആറുവരെ അഹ്മദാബാദിൽ നടന്ന അഖിലേന്ത്യ ജയിൽ ഡ്യൂട്ടി മീറ്റിൽ കർണാടകയിൽനിന്നുള്ള ജയിൽ ടീം നാല് സ്വർണ മെഡലും മൂന്ന് വെള്ളി മെഡലും രണ്ട് വെങ്കല മെഡലും നേടിയതായി അധികൃതർ അറിയിച്ചു.
കഴിഞ്ഞവർഷം ജൂണിൽ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.സായ്) ബംഗളൂരു സെൻട്രൽ ജയിലിലെ ഭക്ഷണത്തിന് ഫോർ സ്റ്റാർ റേറ്റിങ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.