ബംഗളൂരു: ബിദറിൽ കർണാടക വനം മന്ത്രി ഈശ്വർ ഖാന്ദ്രെയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിനിടെ ബി.ജെ.പി എം.എൽ.എ സിദ്ദു പാട്ടീലും കോൺഗ്രസ് എം.എൽ.എ ഭീംറാവു പാട്ടീലും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും. സംഘർഷത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. വടക്കൻ കർണാടകയിലെ ബിദർ ജില്ല ആസ്ഥാനത്തെ ജില്ല പഞ്ചായത്ത് ഹാളിൽ നടന്ന കർണാടക വികസന പരിപാടിയുടെ (കെ.ഡി.പി) ജില്ലതല ത്രൈമാസ അവലോകന യോഗത്തിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
വനഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചക്കെത്തിയതോടെ കോൺഗ്രസ്, ബി.ജെ.പി എം.എൽ.എമാർ കൊമ്പുകോർത്തു. പരസ്പരം അധിക്ഷേപിച്ച് മുന്നോട്ടാഞ്ഞ പാട്ടീൽമാർ തമ്മിൽ കൈയാങ്കളിയായി. മന്ത്രിയുടെ സുരക്ഷയുടെ ഭാഗമായി സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനും മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് ഇരുനേതാക്കളെയും പിടിച്ചുമാറ്റി. തുടർന്ന് മന്ത്രി ഖാന്ദ്രെ ഇടപെട്ട് ഇരുവരെയും സമാധാനിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.