Posted On
date_range Updated On
date_range ട്രക്കിങ്ങിനുപോയ കുട്ടികൾക്ക് തേനീച്ചകളുടെ ആക്രമണം
ബംഗളൂരു: ട്രക്കിങ്ങിനുപോയ വിദ്യാർഥികൾക്കും അധ്യാപകർക്കും തേനീച്ചയുടെ ആക്രമണത്തിൽ പരിക്ക്. ചപ്പൂർ വില്ലേജിലെ താപതേശ്വര മല കയറാൻ പോയ ശ്രീനിവാസ്പുർ താലൂക്കിലെ വേനൂർ സ്കൂളിലെ 33 വിദ്യാർഥികൾക്കും അഞ്ച് അധ്യാപകർക്കുമാണ് തേനീച്ചകളുടെ കുത്തേറ്റത്. പരിക്കേറ്റവർ ചിന്താമണി സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. വേനൽചൂടുമൂലമോ കുട്ടികൾ കല്ലെറിഞ്ഞതുമൂലമോ ആയിരിക്കും തേനീച്ചകൾ ആക്രമിച്ചതെന്ന് കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.