ചാന്ദ്നീചൗക്കിൽ അറ്റകുറ്റപ്പണികൾക്കുശേഷം
മാറ്റിസ്ഥാപിച്ച ക്ലോക് ടവർ
ബംഗളൂരു: ശിവാജി നഗറിലെ മുഖംമിനുക്കിയ ചാന്ദ്നീചൗക് സന്ദർശകർക്കായി തുറന്നുകൊടുത്തു. നവീകരണ ഉദ്ഘാടനം റിസ്വാൻ അർഷാദ് എം.എൽ.എ നിർവഹിച്ചു. വിനോദസഞ്ചാരികളെ ആകർഷിക്കാനും സ്ഥലത്തിന്റെ ചരിത്രവും സംസ്കാരവും സംരക്ഷിക്കാനുമാണ് നവീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ഒരുകാലത്ത് മാലിന്യക്കൂമ്പാരത്താൽ ‘സമ്പന്നമായ’ തെരുവായിരുന്നു ഇത്. ഇങ്ങോട്ട് പോകാൻതന്നെ ആളുകൾ മടിച്ചിരുന്നു. റസൽ മാർക്കറ്റിന് എതിർവശം മൂന്നു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ സ്ഥലം സ്മാർട്ട്സിറ്റി പദ്ധതിക്കു കീഴിലാണ് നവീകരിച്ചത്. ഏഴു കോടിയോളം രൂപ ചെലവഴിച്ചു. ശിവാജി നഗർ സെന്റ്മേരീസ് ബസലിക്ക മുതൽ റസൽ മാർക്കറ്റ് വരെയുള്ള ഭാഗമാണ് നവീകരിച്ചത്. രണ്ടു ജലധാരകൾ, ഇരിപ്പിടങ്ങൾ, ശൗചാലയം, പാർക്കിങ് സ്ഥലം എന്നിവ സജ്ജമാക്കിയിട്ടുണ്ട്.
300 വർഷത്തെ പഴക്കമുള്ള 50 അടി ഉയരമുള്ള പഴയ ക്ലോക്ക് ടവർ അറ്റകുറ്റപ്പണി നടത്തി മാറ്റിസ്ഥാപിച്ചു. സുരക്ഷക്കായി 35 സി.സി ടി.വി. കാമറകളുമുണ്ട്. 50 അടി ഉയരമുള്ള ക്ലോക്ക് ടവർ ഈ സ്ഥലത്തിന്റെ ഭംഗി വർധിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.