Posted On
date_range Updated On
date_range ജാതി സർവേ 22 മുതൽ
ബംഗളൂരു: സെപ്റ്റംബര് 22 മുതല് ഒക്ടോബര് ഏഴ് വരെ സാമൂഹിക-സാമ്പത്തിക, വിദ്യാഭ്യാസ സർവേ നടത്തുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു. 2015ല് നടത്തിയ ജാതി സെന്സസിനെതിരെ വൊക്കലിഗ, ലിംഗായത്ത് സമുദായങ്ങളിൽനിന്ന് എതിർപ്പുയർന്നിരുന്നു.
സർവേ സമ്പൂർണമല്ലെന്നും അശാസ്ത്രീയമായാണ് സംഘടിപ്പിച്ചതെന്നുമായിരുന്നു ആരോപണം. പ്രതിപക്ഷ പാർട്ടികളായ ബി.ജെ.പിയും ജെ.ഡി -എസും നിലവിലെ ജാതി സെൻസസിനെ എതിർത്തിരുന്നു. ഇതോടെയാണ് സർക്കാർ പുതിയ സർവേക്ക് തീരുമാനിച്ചത്. നിലവിലെ സാമൂഹിക സ്ഥിതി അറിയുന്നതിനായി പുതിയ സർവേ നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.