പ്രിയങ്ക് ഖാർഗെക്കെതിരെ ജാതി അധിക്ഷേപം: ബി.ജെ.പി വക്താവിന് എതിരെ കോൺഗ്രസ് പരാതി

ബംഗളൂരു: മന്ത്രി പ്രിയങ്ക് ഖാർഗെക്കെതിരെ ജാതി അധിക്ഷേപം നടത്തിയെന്നാരോപിച്ച് കർണാടകയിലെ ബി.ജെ.പി വക്താവ് എം.ജി. മഹേഷിനെതിരെ കോൺഗ്രസ് പൊലീസിൽ പരാതി നൽകി.

ആർ.എസ്‌.എസിനെതിരായ മന്ത്രിയുടെ സമീപകാല പരാമർശങ്ങൾക്കെതിരെ എം.ജി. മഹേഷ് അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയെന്നാണ് ആരോപണം.

ബംഗളൂരു സൗത്ത് ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബി.എൻ. ആനന്ദാണ് ഹൈഗ്രൗണ്ട്സ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. മഹേഷ് ഖാർഗെയെ ‘ഗുലാം’ (അടിമ) എന്ന് വിശേഷിപ്പിച്ചതായും മന്ത്രിയുടെ ദലിത് സ്വത്വത്തെ അപമാനിക്കുന്ന തരത്തിൽ പരാമർശം നടത്തിയെന്നും ആനന്ദ് ആരോപിച്ചു.

ഖാർഗെയെ അപകീർത്തിപ്പെടുത്താനും സാമൂഹിക വിദ്വേഷം വളർത്താനും ലക്ഷ്യമിട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതായും പരാതിയിൽ പറഞ്ഞു. മൈസൂരുവിൽ നടന്ന പരിപാടിക്കിടെ ആയിരുന്നു മഹേഷിന്റെ പരാമർശങ്ങൾ. പരാതി മൈസൂരു പൊലീസിന് കൈമാറി.

Tags:    
News Summary - Caste abuse against Priyank Kharge: Congress files complaint against BJP spokesperson

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.