Posted On
date_range Updated On
date_range വിദ്വേഷ പോസ്റ്റ്: വി.എച്ച്.പി നേതാവിനെതിരെ കേസ്
മംഗളൂരു: സമൂഹ മാധ്യമത്തിൽ വിദ്വേഷ പോസ്റ്റ് പങ്കുവെച്ച വിശ്വഹിന്ദു പരിഷത്ത് ദക്ഷിണ കന്നട-ഉഡുപ്പി മേഖല കൺവീനർ ശരൺ പമ്പ് വെല്ലിനെതിരെ കേസെടുത്തു. വികാസ് എന്നയാൾ പോസ്റ്റ് ചെയ്ത വിദ്വേഷ കമന്റ് ശരൺ പങ്കുവെച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് ചോദ്യം ചെയ്യലിനായി കദ്രി പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ശരൺ പോസ്റ്റ് നീക്കിയെങ്കിലും തുടർ നടപടികൾ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. തിങ്കളാഴ്ച അന്വേഷണത്തിന് ഹാജരാകാൻ ശരണിന് നോട്ടീസ് നൽകിയിട്ടുണ്ടെന്ന് മംഗളൂരു പൊലീസ് കമീഷണർ സുധീർ കുമാർ റെഡ്ഡി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.