ബംഗളൂരു: മുസ്ലിംകൾക്കും ക്രിസ്ത്യാനികൾക്കുമെതിരെ അക്രമത്തിന് ആഹ്വാനം ചെയ്യുന്ന വിദ്വേഷ പ്രസംഗ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെത്തുടർന്ന് ഹിന്ദു സന്യാസിക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. സമർഥ ശ്രീധരാശ്രമ ട്രസ്റ്റിലെ ആത്മാനന്ദ സരസ്വതി സ്വാമിജിക്കെതിരെയാണ് ബംഗളൂരു സുബ്രഹ്മണ്യപുര പൊലീസ് പ്രഥമ വിവര റിപ്പോർട്ട് (എഫ്.ഐ.ആർ) രജിസ്റ്റർ ചെയ്തത്.
ഞായറാഴ്ച പ്രത്യക്ഷപ്പെട്ട വിവാദ വിഡിയോ കർണാടകയിലും പുറത്തും വൻപ്രതിഷേധത്തിന് കാരണമായി. വിഡിയോയിൽ സ്വാമി "ഈ രാജ്യത്ത് സനാതന ധർമം മാത്രമാണ് യഥാർഥ മതം. മറ്റെല്ലാ ഗ്രൂപ്പുകളും വെറും ഗ്രൂപ്പുകളാണ്. ആധുനിക ആയുധങ്ങൾ ഉപയോഗിച്ച് മുസ്ലിംകളെയും ക്രിസ്ത്യാനികളെയും ഇല്ലാതാക്കണം."എന്നാണ് ആഹ്വാനം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.