ബംഗളൂരു: കളിക്കുന്നതിനിടെ തടാകത്തിൽ വീണ് സഹോദരങ്ങൾ മരിച്ചു. കെങ്കേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ കെങ്കേരി ബസ് സ്റ്റാൻഡിന് സമീപത്തെ തടാകത്തിൽ തിങ്കളാഴ്ച വൈകീട്ടാണ് അപകടം. ഹർഷ ലേഔട്ട് സ്വദേശിനി ജയമ്മയുടെ മക്കളായ ജോൺസൺ (13), മഹാലക്ഷ്മി (11) എന്നിവരാണ് മരിച്ചത്.
തടാകതീരത്തെ നടപ്പാതയിൽ ഇരുവരും കളിക്കുന്നതിനിടെ കളിപ്പാട്ടം തടാകത്തിലേക്ക് വീണപ്പോൾ എടുക്കാനായി മഹാലക്ഷ്മി ഇറങ്ങുകയായിരുന്നു. പെൺകുട്ടി തടാകത്തിൽ കാൽതെന്നി തടാകത്തിൽ മുങ്ങിയതോടെ രക്ഷിക്കാനായി ജോൺസണും ഇറങ്ങി. പക്ഷേ, ഇരുവരും മുങ്ങിത്താഴ്ന്നു. വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാസേന ഇരുവർക്കായി തെരച്ചിൽ നടത്തിയെങ്കിലും തിങ്കളാഴ്ച രാത്രിവരെ മൃതദേഹം കണ്ടെടുക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.