ജഗദ കല്യാണിയുടെ ‘ഹൃദയപൂർവം’ കവിതാ സമാഹാരത്തിന്റെ പ്രകാശന ചടങ്ങില്‍നിന്ന്
ബംഗളൂരു: പുസ്തകവും വായനയും മരിക്കുന്നുവെന്ന അഭിപ്രായം വസ്തുതകൾക്ക് നിരക്കുന്നതല്ലെന്ന് എഴുത്തുകാരൻ കെ.ആർ. കിഷോർ അഭിപ്രായപ്പെട്ടു. ഇ ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ, ഫേസ് ബുക്ക് എന്നിവയിലേക്ക് വായന വ്യതിയാനമുണ്ടായിട്ടുണ്ടെങ്കിലും സാക്ഷരതയുടെ വർധനവും സൗന്ദര്യ ബോധ വികസനവും കാരണം ദിനംപ്രതി പുസ്തകങ്ങൾ ഇറങ്ങുന്നുണ്ട്. കൂടുതൽ ആളുകൾ എഴുത്തിലേക്കും വായനയിലേക്കും കടന്നുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുവർണ്ണ കർണാടക കേരള സമാജത്തിന്‍റെ നേതൃത്വത്തിൽ നടത്തിയ സുവർണ തൂലിക 2026 എന്ന പരിപാടിയിൽ ജഗദ കല്യാണിയുടെ ‘ഹൃദയപൂർവം’ എന്ന പ്രഥമ കവിതാ സമാഹാരം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലയാള കവിതയെയും കേരളീയ സംസ്കാരത്തേയും പുതുക്കിപ്പണിത നവോത്ഥാന നായകൻ മഹാകവി കുമാരനാശാനെ അനുസ്മരിച്ചു. സന്തോഷ് തൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. ശാന്തകുമാർ എലപ്പുള്ളി അധ്യക്ഷത വഹിച്ചു. രമ പ്രസന്ന പിഷാരടി പുസ്തകം ഏറ്റുവാങ്ങി. സുദേവൻ പുത്തൻചിറ പുസ്തകം പരിചയപ്പെടുത്തി. സൗദ റഹ്മാൻ, സ്മിത വത്സല, അജീഷ് പുഞ്ചൻ, ശിഹാബ്, രഞ്ജിനി രാജ്, മഞ്ജുഷ എന്നിവർ കവിതാലാപനവും സിന കെ.എസ്, രതി സുരേഷ്, ഗീത നാരായണൻ, ലത നമ്പൂതിരി, പി.ആർ. അപർണ്ണ എന്നിവർ കവിതാസ്വാദനവും നടത്തി. ഇന്ദിര ബാലൻ, എസ്.കെ. നായർ, അനിത പ്രേംകുമാർ, അനീസ് സി.സി.ഒ എന്നിവർ സംസാരിച്ചു. ജഗദ കല്യാണി മറുപടി പ്രഭാഷണം നടത്തി. പൊന്നമ്മ ദാസ് സ്വാഗതവും അർച്ചന സുനിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.