ബംഗളൂരു: 2025 ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ ഗൃഹലക്ഷ്മി പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ അർഹരായ കുടുംബങ്ങൾക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ആരോപിച്ച് ബി.ജെ.പി നേതാക്കള്‍ രംഗത്ത്. പദ്ധതിയുടെ ഗുണഭോക്താക്കൾക്കായി നീക്കിവച്ചതായി പറയപ്പെടുന്ന ഏകദേശം 5,000 കോടി രൂപയെക്കുറിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ സ്ഥാനമൊഴിയുന്നതിന് മുമ്പ് വ്യക്തത വരുത്തണമെന്ന് ബി.ജെ.പി എം.എൽ.എ എസ്. സുരേഷ് കുമാർ ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷം ഡിസംബറിൽ ബെലഗാവിയിലെ സുവർണ സൗധയിൽ നടന്ന ശീതകാല സമ്മേളനത്തിൽ ബി.ജെ.പി നിയമസഭാംഗം മഹേഷ് തെങ്കിനകായാണ് വിഷയം ആദ്യമായി നിയമസഭയിൽ ഉന്നയിച്ചത്. പണം നൽകിയിട്ടുണ്ടെന്ന് മന്ത്രി ഉറപ്പ് നൽകിയിട്ടും നിയമസഭയിൽ അവതരിപ്പിച്ച രേഖാമൂലമുള്ള തെളിവുകൾ മറിച്ചാണ് സൂചിപ്പിക്കുന്നതെന്ന് സുരേഷ് കുമാർ അവകാശപ്പെട്ടു.
ഇത്രയും ഭീമമായ തുക എവിടേക്കാണ് പോയതെന്നോ ആർക്കാണ് അത് ലഭിച്ചതെന്നോ ജനങ്ങള്‍ക്ക് അറിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിസംബർ 17 ന് ഈ വിഷയത്തിൽ പ്രതിഷേധിച്ച് ബി.ജെ.പിയും സഖ്യകക്ഷിയും നിയമസഭയില്‍ നിന്നും വാക്കൗട്ട് നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.