ബംഗളൂരു: ബംഗളൂരു ഡിസൈൻ ഫെസ്റ്റിവൽ ബംഗളൂരു കുമാരകൃപ റോഡിലെ ലളിത് അശോകിൽ ആരംഭിച്ചു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉദ്ഘാടനം ചെയ്തു. ഐ.ടി-ബി.ടി മന്ത്രി അശ്വത് നാരായൺ, ജെയിൻ ഡിസൈൻ സ്കൂൾ ഡയറക്ടർ രാജശേഖർ നാരായൺ, വേൾഡ് ഡിസൈൻ ഓർഗനൈസേഷൻ (ഡബ്ല്യു.ഡി.ഒ), വേൾഡ് ഡിസൈൻ കൗൺസിൽ (ഡബ്ല്യു.ഡി.സി), ബംഗളൂരു ഡിസൈൻ വീക്ക് എന്നിവയുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
മൂന്നു ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റ് ഞായറാഴ്ച സമാപിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 200 ലേറെ പ്രതിനിധികൾ മേളയിൽ പ്രഭാഷകരായെത്തും. ഡിസൈനിങ് രംഗത്തെ പ്രഫഷനലുകൾ, ആർക്കിടെക്ട്സ്, പോളിസി മേക്കേഴ്സ്, വിദ്യാർഥികൾ തുടങ്ങിയവർ ഡിസൈൻ ഫെസ്റ്റിന്റെ ഭാഗമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.