ബംഗളൂരു: ബംഗളൂരു ഈസ്റ്റ് നിവാസികളായ മലയാളികളുടെ സംഘടനയായ ബെമ (ബാംഗ്ലൂർ ഈസ്റ്റ് മലയാളി അസോസിയേഷൻ)യുടെ ‘വെൽക്കം 2023’ വാർഷികസംഗമം ഫെബ്രുവരി അഞ്ചിന് ദൂരവാണി നഗറിലുള്ള ഐ.ടി.ഐ കോളനിയിലെ വിദ്യാമന്ദിർ ഓഡിറ്റോറിയത്തിൽ നടക്കും.
നടി പ്രയാഗ മാർട്ടിൻ, സ്ഥലം എം.എൽ.എയും കർണാടക നഗര വികസനകാര്യ മന്ത്രിയുമായ ബി.എ. ബസവരാജ് എന്നിവർ മുഖ്യാതിഥികളാകും. പ്രിസൺ മിനിസ്ട്രിയുടെ നാഷനൽ കോഓഡിനേറ്ററും സെക്രട്ടറിയുമായ റവ. ഫാ. ഡോ. ഫ്രാൻസിസ് കൊടിയൻ പങ്കെടുക്കും.
രാവിലെ അംഗങ്ങളുടെ കലാപരിപാടികളും വാർഷിക പൊതുയോഗവും. വൈകീട്ട് സീ ടി.വി സരിഗമ പരിപാടിയിലെ ഗായകരായ അശ്വിൻ, അക്ബർ, ഭരത്, ശ്വേത, പുണ്യ എന്നിവരുടെ ഗാനമേള ഉണ്ടാകും. ഫ്ലവേഴ്സ് ടി.വിയിലെ കോമഡി സ്റ്റാർസ് സംഘം ഹാസ്യപരിപാടിയും നടത്തും. പ്രവേശനം സൗജന്യമാണെന്ന് പ്രോഗ്രാം കൺവീനർ ജോസ് ഫ്രാൻസിസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.