ബാംഗ്ലൂർ മാർത്തോമാ സെന്റർ കൺവെൻഷൻ ചെന്നൈ ബാംഗ്ലൂർ ഭദ്രാസന സെക്രട്ടറി
റവ. നൈനു ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: മലങ്കര മാർത്തോമാ സുറിയാനി സഭയുടെ ചെന്നൈ -ബാംഗ്ലൂർ ഭദ്രാസനത്തിന് കീഴിൽ ബാംഗ്ലൂർ മാർത്തോമാ സെന്റർ കൺവെൻഷൻ ആരംഭിച്ചു. വ്യാഴാഴ്ച ഹെബ്ബാൾ ജെറുസലേം മാർത്തോമാ പള്ളിയിൽ നടന്ന ആദ്യ യോഗം ചെന്നൈ- ബാംഗ്ലൂർ ഭദ്രാസന സെക്രട്ടറി റവ. നൈനു ചാണ്ടി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കുന്നംകുളം ദീനബന്ധു മിഷൻ ഡയറക്ടർ റവ. ഷൈമോൻ ഏലിയാസ് മുഖ്യ പ്രഭാഷണം നടത്തി. മധ്യസ്ഥ പ്രാർഥനയും ഹെബ്ബാൾ ഇടവകയുടെ ഗായകസംഘം നയിച്ച സംഗീതവിരുന്നും അരങ്ങേറി.
റവ. ഡോ. ജേക്കബ് പി. തോമസ്, റവ. എം.സി. ജോഷ്വ, ഹെബ്ബാൾ ജെറുസലേം മാർത്തോമാ പള്ളി വികാരി റവ. ഷൈനു ബേബി, സണ്ണി ജേക്കബ്, മാത്യു ജോർജ്, സുനിൽ കുട്ടങ്കേരിൽ, സുജ ജോസഫ്, ജോർജ് ഉമ്മൻ, എ.ജെ. വർഗീസ്, ബാബു കോശി, മാത്യു ജോർജ്, കുഞ്ഞുമോൻ, എബി എന്നിവർ നേതൃത്വം നൽകി. റവ. സജി തോമസ്, റവ. അജിത് അലക്സാണ്ടർ, റവ. മഞ്ജുഷ് എബിൻ കോശി, റവ. ബിനു ജോൺ, റവ. എബി ബാബു, റവ. ജോൺ തോമസ്, റവ. എബി എബ്രഹാം എന്നിവർ സംബന്ധിച്ചു. രണ്ടാം ദിവസത്തെ യോഗം വെള്ളിയാഴ്ച വൈകീട്ട് 6.30ന് മാറത്തഹള്ളി സെന്റ് തോമസ് മാർത്തോമാ പള്ളിയിൽ നടക്കും. റവ. നൈനു ചാണ്ടി അധ്യക്ഷത വഹിക്കും. റവ. ഷൈമോൻ ഏലിയാസ് സന്ദേശം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.