ബംഗളൂരു: സെപ്റ്റംബർ 8, 9, 10 തീയതികളിൽ കോഴിക്കോട് നടക്കുന്ന ആഗോള പ്രഫഷനൽ വിദ്യാർഥി സമ്മേളനത്തിന്റെ ഭാഗമായി വിസ്ഡം സ്റ്റുഡൻറ്സ് ബാംഗ്ലൂർ റീജൻ പ്രീ കോൺഫറൻസ് മീറ്റ് സംഘടിപ്പിച്ചു. ബംഗളൂരുവിലെ വ്യത്യസ്ത കാമ്പസുകളിൽനിന്നായി നൂറോളം വിദ്യാർഥികൾ പങ്കെടുത്തു. ലിബറലിസവും സ്വതന്ത്രവാദവും സൃഷ്ടിക്കുന്ന അരാജകത്വം, ലഹരി വസ്തുക്കളുടെ അനിയന്ത്രിതമായ ഉപയോഗം, വിദ്യാർഥികൾക്കിടയിലെ അതിരുവിട്ട ആഘോഷങ്ങൾ തുടങ്ങി വിവിധ പ്രശ്നങ്ങളെ കോൺഫറൻസ് അഭിസംബോധന ചെയ്തു.
ബാംഗ്ലൂർ ഇസ്ലാമിക് ഗൈഡൻസ് സെന്റർ സെക്രട്ടറി സി.പി. ഷഹീർ ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകളിലായി വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഡോ. ഷഹബാസ് കെ. അബ്ബാസ്, ഡോ. സി.പി. അബ്ദുല്ല ബാസിൽ, ഷഫീഖ് സ്വലാഹി, അഷ്കർ സലഫി, റൈഹാൻ അബ്ദുൽ ഷഹീദ്, മുബാറക് ബിൻ മുസ്തഫ, നാമിൻ ബാംഗ്ലൂർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.