ലുലു ഫൺടുറ ലിറ്റിൽ സ്റ്റാർ 2024ൽ സനിധ്യ ദാസ് വിജയിയായപ്പോൾ
ബംഗളൂരു: കുട്ടി താരങ്ങളുടെ ആഘോഷവേദിയായി ലുലു ഫൺടുറ ലിറ്റിൽ സ്റ്റാർ 2024. എട്ടുമുതൽ 15 വയസ്സുവരെയുളള കുട്ടികൾ സംഗീതം, നൃത്തം, വാദ്യോപകരണ സംഗീതം എന്നിവയിൽ മാറ്റുരച്ചു.
ബംഗളൂരു ലുലു മാളിലെ ഫൺടുറയിൽ നടന്ന ടാലന്റ് ഹണ്ടിൽ വൈറ്റ് ഫീൽഡ് സ്വദേശി സനിധ്യ ദാസ് വിജയകിരീടമണിഞ്ഞു. ആർ.ആർ നഗർ സ്വദേശി സമർഥ് റായി ഫസ്റ്റ് റണ്ണറപ്പായും ഇഷായു ഭൗമിക് സെക്കൻഡ് റണ്ണറപ്പായും തെരഞ്ഞെടുക്കപ്പെട്ടു. വിജയിക്ക് കാഷ് പ്രൈസ് ഉൾപ്പടെ ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങളും ഒന്നും രണ്ടും റണ്ണറപ്പുകൾക്ക് യഥാക്രമം കാഷ് പ്രൈസ് ഉൾപ്പെടെ അരലക്ഷം രൂപയുടെയും കാൽ ലക്ഷം രൂപയുടെയും സമ്മാനങ്ങൾ ലഭിക്കും. ഫൺടുറ ലിറ്റിൽ സ്റ്റാർ ടാലന്റ് ഹണ്ടിലേക്ക് ഓൺലൈൻ വഴി ആയിരത്തിലധികം പേരാണ് രജിസ്റ്റർ ചെയ്തത്. 10 പേരെ ഫൈനലിലേക്ക് തെരഞ്ഞെടുത്തു. പ്രശസ്ത നർത്തകരും സംഗീതസംവിധായകരുമടക്കം പ്രമുഖർ വിധികർത്താക്കളായി എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.