Posted On
date_range Updated On
date_range ബംഗളൂരു എഫ്.സി ഓപൺ ട്രെയിനിങ് സെഷൻ ഇന്ന്
ബംഗളൂരു: ഒക്ടോബറിൽ ആരംഭിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണ് മുന്നോടിയായുള്ള ബംഗളൂരു എഫ്.സി ടീമിന്റെ പരിശീലനത്തിന് ഞായറാഴ്ച തുടക്കമാകും. രാവിലെ ഒമ്പതിന് ഗരുഡ മാളിനു സമീപം ബാംഗ്ലൂർ ഫുട്ബാൾ സ്റ്റേഡിയത്തിൽ നടക്കുന്ന ഓപൺ ട്രെയിനിങ് സെഷനിൽ കോച്ച് സൈമൺ ഗ്രെയ്സൺ, ക്യാപ്റ്റൻ സുനിൽ ഛേത്രി, ടീമിൽ പുതുതായി സൈനിങ് നടത്തിയ താരങ്ങൾ അടക്കമുള്ളവർ പങ്കെടുക്കും. ബംഗളൂരു എഫ്.സി ആരാധകരായ വെസ്റ്റ് ബ്ലോക്ക് ബ്ലൂസും സ്റ്റേഡിയത്തിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.