ഹസൻ ജില്ലയിലെ മുസ്‍ലിം നേതാക്കൾ തീരുമാനം പ്രഖ്യാപിക്കുന്നു
ബംഗളൂരു: സാമുദായിക ഐക്യം നിലനിര്‍ത്തുന്നത്തിന്‍റെ ഭാഗമായി ബക്രീദിന് കന്നുകാലികളെയോ പശുക്കളെയോ എരുമകളെയോ വാങ്ങേണ്ടതില്ലെന്ന് ഹസൻ ജില്ലയിലെ മുസ്‍ലിം സമൂഹം പ്രഖ്യാപിച്ചു. ചൊവ്വാഴ്ച നടന്ന ആഴ്ചച്ചന്തയില്‍ വെച്ചാണ് മുസ്‍ലിം നേതാക്കള്‍ പ്രഖ്യാപനം നടത്തിയത്. കന്നുകാലികളെ വാങ്ങുന്നത് ഒഴിവാക്കാൻ സമുദായ അംഗങ്ങളോട് നേതാക്കള്‍ അഭ്യർഥിച്ചു.
ഉത്സവാഘോഷ വേളയിൽ വിവാദങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ നടപടിയായാണ് തീരുമാനമെന്ന് മുസ്‍ലിം ഫെഡറേഷന്‍ നേതാവ് പറഞ്ഞു. നിലവിലുള്ള നിയമത്തെ ബഹുമാനിക്കുമെന്നും നിയമം ലംഘിക്കില്ലെന്നും നേതാവ് പറഞ്ഞു. അതേസമയം ഗോവധ നിരോധനം പിൻവലിക്കണമെന്ന് അദ്ദേഹം സർക്കാറിനോട് ആവശ്യപ്പെട്ടു. ഹസൻ ജില്ലാ ചീഫ് യൂനിയൻ മേധാവി അമീർ ജാൻ ഉൾപ്പെടെ നിരവധി സമുദായ നേതാക്കള്‍ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.