Posted On
date_range Updated On
date_range ബന്ദിപ്പൂർ വനത്തിൽ കുട്ടിയാന ചെരിഞ്ഞ നിലയിൽ
ബംഗളൂരു: ഗുണ്ടൽപേട്ട് താലൂക്ക് പരിധിയിൽ ബന്ദിപ്പൂർ വനത്തിലെ കെക്കനഹള്ളിയിൽ കുട്ടിയാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. തള്ളയാനയിൽനിന്ന് വേർപെട്ടുപോയ കുട്ടിയാനയാണെന്ന് കരുതുന്നു. യഥാർഥ മരണകാരണം വ്യക്തമായിട്ടില്ല. അസി. വനം കൺസർവേറ്റർ നവീൻകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.