Posted On
date_range Updated On
date_range സെൽഫി എടുക്കുന്നതിനിടെ സ്പർശിച്ചു; കുട്ടിക്കെതിരെ പരാതിയുമായി യുവതി
ബംഗളൂരു: ജയദേവ ജങ്ഷനില്‍ സെല്‍ഫി വിഡിയോ ചിത്രീകരിക്കുന്നതിനിടെ പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടി പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. നേഹ ബിസ്വാള്‍ എന്ന യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്.
യുവതി നടന്നു പോകുകയും സെല്‍ഫി വിഡിയോ എടുക്കുകയും ചെയ്യുന്നതിനിടെ സൈക്കിളില്‍ എത്തിയ പ്രായപൂർത്തിയാകാത്തയാള്‍ അപമര്യാദയായി സംസാരിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. ‘ഇവിടെ സ്ത്രീകള്‍ക്ക് സുരക്ഷയില്ലേ?’ എന്ന് ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ നേഹ ചോദിക്കുന്നുണ്ട്. സുദ്ദെഗുണ്ടേപാളയ പൊലീസ് യുവതിയില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.